പാളയം: വലിയ കുടുംബങ്ങൾ രൂപപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ മാമോദീസ ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു. ഡിസംബര്‍ 7 ശനിയാഴ്ച പാളയം സെന്‍റ് ജോസഫ്സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ വച്ച് നടന്ന മാമോദീസ ചടങ്ങിൽ അതിരൂപതയിലെ 8 പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ് തിരുസംഭാംഗങ്ങളായത്.
വിഴിഞ്ഞം ഇടവകയിലെ സെല്‍വരാജന്‍ ഡേവിഡ് പ്രീതി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ആലിയ സെല്‍വരാജന്‍, നീരോഡി ഇടവകയിലെ അനൂപ് ബെന്‍ സൗമിക ജോസഫ് ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് അഡ്രീന അനൂപ്, പെരിങ്ങമല ഇടവകയിലെ അഭിലാഷ് രഞ്ചി ദമ്പതികളുടെ ആറാമത്തെ കുഞ്ഞ് ആലീസ് ആര്‍ അഭിലാഷ്, സൗത്ത് കൊല്ലം ഇടവകയിലെ അനില്‍കുമാര്‍ ശാലിനി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ആത്മിയ എസ് കുമാര്‍, പൂന്തുറ ഇടവകയിലെ ജോര്‍ജ് ഷിബി ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞ് ഇവാന്‍ ജോര്‍ജ്, മരിയനാട് ഇടവകയിലെ സജിന്‍ ലാലി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ഹാഗിയ സോഫിയ, പരുത്തിയൂര്‍ ഇടവകയിലെ മാര്‍ട്ടിന്‍ ദേവദാസ് ഷിബിത ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ഷൈന്‍ മാര്‍ട്ടിന്‍, പുതിയ തുറ ഇടവകയിലെ സാജന്‍ സൈമണ്‍ റോസ്മേരി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് യാഷിക സാജന്‍ എന്നിവരാണ് അഭിവന്ദ്യ പിതാവില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത്.
ജ്ഞാനസ്നാന സ്വീകരണത്തിന് ശേഷം കുഞ്ഞുങ്ങള്‍ക്ക് മൊമന്‍റോയും ജീവന്‍ സമൃദ്ധി പദ്ധതി പ്രകാരമുള്ള കുഞ്ഞുങ്ങളുടെ പേരിലുള്ള സമ്പാദ്യ പദ്ധതികളുടെ രേഖകളും മാതാപിതാക്കള്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവില്‍ നിന്ന് സ്വീകരിച്ചു. പതിനൊന്നാം തവണയാണ് കുടുംബപ്രേഷിത ശുശ്രൂഷ പ്രോ-ലൈഫ് കുടുംബങ്ങൾക്കുള്ള മാമോദീസ കർമ്മം നടത്തുന്നത്. കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ റവ. ഫാ. റിച്ചാര്‍ഡ് സഖറിയാസ്, അസി. ഡയറക്ടര്‍ റവ. ഫാ. ജെനിസ്റ്റന്‍, പാളയം ഇടവക സഹവികാരി റവ. ഫാ. റോബിന്‍, ഡീക്കന്‍ സെബിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.