പുല്ലുവിള ഫൊറോനയിലെ ഇടവകകൾ സംയുക്തമായി പരിഹാര ശ്ലീവപാത നടത്തി. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള ഇടവക വിശ്വാസികളുടെ നേതൃത്വത്തിലാണ് പരിഹാര ശ്ലീവപാത നടന്നത്. പത്താം തീയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ കൂടി പൂവാർ നിന്നുള്ളവർ പൂവാറിൽ നിന്നും, അടിമലത്തുറ യിൽ നിന്നുള്ളവർ അടിമലതുറയിൽ നിന്നും ആരംഭിച്ച ശ്ലീവപാത കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ സമാപിച്ചു. തുടർന്ന് കൊച്ചുതുറ സെന്റ് ആന്റണീസ് ദൈവാലയത്തിൽ വച്ച് തിരുവനന്തപുരം അതിരൂപതാ അധ്യക്ഷൻ റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. പ്രസ്തുത ദിവ്യബലിയിൽ
ഫെറോനയിലെ അല്മായരുടെയും സന്യസ്തരുടെയും വൈദികരുടെയും വിശ്വാസികളുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു.