പുല്ലുവിള ഫെറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പെസഹാ ദിനത്തിൽ പാദം കഴുകൽ ശുശ്രൂഷയിൽ പങ്കുചേർന്നവർക്കായുള്ള മുന്നൊരുക്ക ധ്യാനവും കുമ്പസാരവും പരിശീലനവും നൽകി.

സൗത്ത് കൊല്ലംകോട് മുതൽ അടിമലത്തുറ വരെയുള്ള ഇടവകകളിൽ നിന്നുള്ളവർക്കാണ് ഒരുക്ക ധ്യാനം സംഘടിപ്പിച്ചത്. കരുകുളം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വച്ച് നടന്ന മുന്നൊരുക്ക ധ്യാനം റവ.ഡോ. ലോറൻസ് കുലാസ് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവരും അനുരഞ്ജന കൂദാശ സ്വീകരിച്ചു.

ഫെറോന അജപാലന കോഡിനേറ്റർ ഫാ.അഗസ്റ്റിൻ ജോൺ-ന്റെ നേതൃത്വത്തിലാണ് പങ്കെടുത്തവർക്ക് പരിശീലനം നൽകിയത്. ഫൊറോനയിലെ ഇടവകകളിൽ നിന്നും 160 ഓളം പേരാണ് ഈ മുന്നൊരുക്ക പരിശീലന പരിപാടിയിൽ പങ്കെടുത്തത്.