തിരുവനന്തപുരം അതിരൂപതയുടെ ആഹ്വാനപ്രകാരം ഇടവകകളിൽ നടത്തിയ യുവജനദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം. നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 8 ശനിയാഴ്ച പൊതിച്ചോർവിതരണം നടത്തി. ഇടവകയിലെ വീടുകളിൽ നിന്നും ഇടവക കെ. സി. വൈ. എം. പ്രതിനിധികൾ ഭക്ഷണപൊതികൾ ശേഖരിച്ച ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് വിതരണം ചെയ്തത്. ഇടവകയിലെ സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങൾ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായത്.