തുമ്പ: ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതവും ജൂബിലി വർഷത്തിന്റെ പ്രാധാന്യവും വെളിവാക്കുന്ന എക്സിബിഷൻ പുതുക്കുറിച്ചി ഫൊറോന യുവജന ശുശ്രൂഷ സമിതി സംഘടിപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവചരിത്രം പലഭാഗങ്ങളായി തിരിച്ചും, ജൂബിലി വർഷത്തിന്റെ വിഷയങ്ങൾ ഉൾപ്പെടുത്തിയും, ഓരോ ഇടവകയ്ക്കും ഓരോ വിഷയം നൽകി മത്സര രീതിയിലാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. ഒക്ടോബർ 26-ന് നടന്ന എക്സിബിഷൻ മത്സരം അഭിവന്ദ്യ സൂസപാക്യം പിതാവ് ഉദ്ഘാടനം ചെയ്തു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് വണക്കം എക്സിബിഷന്റെ മുഖ്യ ആകർഷണമായിരുന്നു. തുമ്പ ഇടവകയിൽ വച്ച് സംഘടിപ്പിച്ച എക്സിബിഷൻ കാണുവാൻ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും നിരവധിപേർ സന്ദർശിച്ചു. എക്സിബിഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം പള്ളിത്തുറ ഇടവകയും രണ്ടാം സ്ഥാനം ഫാത്തിമാപുരം ഇടവകയും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് പുനലൂർ രൂപത മെത്രാൻ അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവ് കൈമാറുകയും അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. പ്രദീപ്, ആനിമേറ്റർ സിസ്റ്റർ സ്മിനി, പ്രസിഡൻറ് സോജൻ, മറ്റ് ഫെറോന എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

