തിരുവനന്തപുരം: KCSL തിരുവനന്തപുരം ലത്തീൻ അതിരൂപയുടെ ആഭിമുഖ്യത്തിൽ CREDO QUIZ നടത്തി. സെപ്തംബർ 29 ന് നടന്ന ക്വിസ് പരിപാടിയിൽ 33 സ്കൂളുകളിൽ നിന്നും 56 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സഭയെ കൂടുതൽ അറിയുവാനും, കെ സി എസ് എൽ എന്ന സംരംഭത്തെ ആഴത്തിൽ ഗ്രഹിക്കുവാനും, വിശുദ്ധ ഗ്രന്ഥത്തിലൂടെ കർത്താവിലേക്ക് കൂടുതൽ അടുക്കുവാനും സഹായിക്കുന്ന CREDO Quiz കെസിഎലിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ്.
കെ.സി.എസ്.എൽ ഡയറക്ടർ ഫാ. ഡേവിഡ്സൺ ജസ്റ്റസ്, മുൻ പ്രസിഡന്റ് ഫ്ലോറൻസ് ടീച്ചർ, ആനിമേറ്റേഴ്സ്, കെ.സി.എസ്.എൽ റീജന്റ് ബ്രദർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളിൽ ക്രിസ്താനുകരണം വളർത്തുവാനും സഭയേയും കെ.സി.എസ്.എൽ എന്ന പ്രസ്ഥാനത്തേയും സേഹിക്കാൻ ഈ പരിപാടിയിലൂടെ സാധിക്കുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.