വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ ആനിമേറ്റർമാരുടെ കൂടിവരവ് നടന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ ജൂലൈ പതിനാറ് ചൊവ്വാഴ്ച രാവിലെ 10 30 ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്ന കൂടിവരവിന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ അധ്യക്ഷത വഹിച്ചു.
‘ഇടവക – ഫൊറോന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക’ എന്ന വിഷയത്തിൽ അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് സ്റ്റുഡൻസ് ഫോറം, ഡ്രോപ്പ് ഔട്ട് സ്റ്റുഡൻസിനെ കണ്ടെത്തി തുടർപഠനമോ ജോലി സാധ്യതകളോ ലഭ്യമാക്കുക, +1, +2 ക്ലാസ്സുകളിലെ തത്തുല്യതാ പരീക്ഷ, ഫൊറോന തലത്തിൽ ജീവിത ദർശന ക്യാമ്പ് എന്നിവ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ച് ഫാ. സജു റോൾഡൻ ക്ലാസ് നയിച്ചു. വിവിധ ഇടവകകളിൽ നിന്നായി 26 സിസ്റ്റർ ആനിമേറ്റേഴ്സ് പങ്കെടുത്തു.