വെള്ളയമ്പലം: കുട്ടികൾ വിശ്വാസ വളർച്ച കൈവരിക്കുന്നതിനായി വേനലവധിക്കാലത്ത് ഇടവകകളിൽ നടത്തിവരുന്ന വിശ്വാസോത്സവത്തിനുള്ള (VFF) പരിശീലനം അജപാലന ശൂശ്രൂഷയുടെ നേതൃത്വത്തിൽ നടന്നു. 2025 ഏപ്രിൽ 5 ശനിയാഴ്ച വെള്ളയമ്പലം പാരിഷ് ഹാളിൽ നടന്ന പരിശീലന പരിപാടി അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം ഉദ്ഘാടനം ചെയ്തു. ബൈബിളിലെ പുറപ്പാട് പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ അവധിക്കാല വിശ്വാസോൽസവം (VFF) ക്രമീകരിച്ചിരിക്കുന്നതെന്നും, എല്ലാ വിഭാഗങ്ങളെയും ആകർഷിക്കും വിധം വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോബൻ ക്ലീറ്റസ്, അഡ്വ. ഷൈജു ആന്റണി, ഇഗ്നേഷ്യസ് ലയോള, അരുൺ തുടങ്ങിയവരാണ് അവധിക്കാല വിശ്വാസോൽസവ പരിശീലനത്തിന് നേതൃത്വം നൽകിയത്. പരിശീലനത്തിന് 51 ബ്രദേഴ്സും 82 അധ്യാപകരും പങ്കെടുത്തു. അതിരൂപത അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത് ആന്റണി സ്വാഗതവും അതിരൂപത സെക്രട്ടറി സിൽവദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.