അഞ്ചുതെങ്ങ്: തപസ്സുകാലം പ്രാർത്ഥനയിലാഴപ്പെടാനും ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാനും അഞ്ചുതെങ്ങ് ഇടവകയിൽ 40 മണിക്കൂർ ആരാധന നടത്തി. സെയിന്റ് പീറ്റേഴ്സ് ഫൊറോന ദേവലയത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇടവകയിലെ ബി.സി.സി വാർഡുകളും ശുശ്രൂഷ സമിതികളും ഫെറോനയിലെ മറ്റിടവകകളും നേതൃത്വം നല്കി. സമാപന ദിനമായ മാർച്ച് 6 ഞായറാഴ്ച ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. തുടർന്ന് നടന്ന സമാപന സന്ദേശത്തിനും ആശീർവാദത്തിനും അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് ആർ മുഖ്യകാർമികത്വം വഹിച്ചു. ഇടവകവികാരി ഫാ സന്തോഷ് കുമാർ , സഹവികാരി ഫാ . ഫ്രാങ്ക്‌ളിൻ എന്നിവർ സഹകാർമികരായിരുന്നു.