വെള്ളയമ്പലം: തിരുവനന്തപുരം കുടുംബപ്രേഷിത ശുശ്രൂഷയുടെ കീഴിലുള്ള സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ കൗണ്‍സിലിംഗ് ഡിപ്ലോമാ കോഴ്സിന്റെ പതിനഞ്ചാമത് ബാച്ച് 2025 ഏപ്രില്‍ 5 ശനിയാഴ്ച ആരംഭിച്ചു. കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ് ഏവരെയും സ്വാഗതം ചെയ്തു. ഇന്നത്തെ കാലഘട്ടത്തില്‍ കൗൺസിലിംഗിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സൈക്കോളജിസ്റ്റ് ഫാ. ഡോ. എ ആര്‍ ജോണ്‍ മുഖ്യാത്ഥിയായിരുന്നു.
കേരളസര്‍ക്കാരിന്റെ അംഗീകാരത്തോടെ സ്റ്റേറ്റ് റിസ്സോഴ്സ് സെന്‍ററിന്റെ കീഴില്‍ വെള്ളയമ്പലം, സെന്റ് ജിയന്ന ഹാളിലാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കൗണ്‍സിലിംഗ് ഡിപ്ലോമാ കോഴ്സ് നടക്കുന്നത്. ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിലായി ക്രമീകരിച്ചിട്ടുള്ള 15-ാമത് ബാച്ചിൽ 10 പേരാണുള്ളത്. ഫാ. ഡോ. എ ആര്‍ ജോണ്‍, ഫാ. ക്രിസ്റ്റല്‍ റൊസാരിയോ, ഡോ. പ്രമോദ്, ശ്രീമതി. സരിത എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഇതുകൂടാതെ പ്ലസ് ടു അടിസ്ഥാന യോഗ്യതയുവർക്ക് സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് കോഴ്സുകളും സെന്ററിൽ നടത്തി വരുന്നു.