കഴക്കൂട്ടം: മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ (എം.സി.എ.പി) പുതിയ അദ്ധ്യയന വർഷത്തിന് ‘കൺസെഷ്യോ 23’ന് തുടക്കമായി. മാനേജർ ഡോ.എ.ആർ. ജോൺ സ്വാഗതം പറഞ്ഞു. ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്‌തുദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. ശൈലജ നായർ (റിട്ട. പ്രൊഫസർ, സി.ഇ.ടി) ഉദ്ഘാടനം നിർവഹിച്ചു. ബർസാർ ഫാ. ജിം കാർവിൻ റോച്ച്, ഡയറക്ടർ പ്രൊഫ.ഡോ. ബേബി കെ. പോൾ, പ്രിൻസിപ്പൽ പ്രൊഫ. സുജ കുമാരി എന്നിവർ സംസാരിച്ചു.
അടിസ്ഥാന സൗകര്യത്തിലും പഠനമികവിലും മുന്നിൽനില്ക്കുന്ന കോളേജുകളിലൊന്നാണ് മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്. മരിയൻ കോളേജ് ഓഫ് എനിജിനീയിറിംഗിലെ പുതിയ അധ്യായന വർഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ പത്മവിഭൂഷൻ മാധവൻ നായർ കോളേജിന്റെ നേട്ടങ്ങളെ പ്രത്യേകം പരാമർശിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.