റിപ്പോർട്ടർ: Neethu (St. Xavier’s College Journalism student)
എല്ലാ ഇടവക കളെയും വിശപ്പുരഹിത ഇടവക ആക്കുക എന്ന് സൂസൈപാക്യം പിതാവിന്റെ ആശയത്തിൽ നിന്നുംരൂപം കൊണ്ട ‘മന്ന’ പദ്ധതിയുടെ ഭാഗമായി പരുത്തിയൂർ സെന്റ് മേരി മഗ്ദലന ഇടവക. പദ്ധതിക്ക് അർഹരായ 14 പേർക്ക് ദിവസവും പൊതിച്ചോറ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സെപ്റ്റംബർ 15ന് തുടക്കം കുറിച്ച പരിപാടിയെക്കുറിച്ച് ഇടവക വികാരിയായ ഫാദർ ജേക്കബ് സ്റ്റൈലസ് ഇടവക ജനങ്ങളോട് സംസാരിക്കുകയും സഹവികാരിയായ ഫാ.ഡേവിഡ്സൺ ഭക്ഷണ കിറ്റ് നൽകി ‘മന്ന’ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇടവകകളിൽ നിന്ന് തന്നെ സ്പോൺസറെ കണ്ടെത്തിയാണ് പദ്ധതി പുരോഗമിക്കുന്നത്.
ഇടവക വികാരി ഫാദർ ജേക്കബ് സ്റ്റെലസ്, പരുത്തിയൂർഇടവക ആനിമേറ്റർ സിസ്റ്റർ വിനീത, കുടുംബ സുരക്ഷാസമിതി അംഗങ്ങൾ, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു