റിപ്പോർട്ടർ: Telma (St. Xavier’s College Journalism student)
ഈ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ അവിടുത്തെ ഭൂതകാലം വ്യക്തമാക്കുന്നവയാണ്. അവയെപ്പറ്റി വിവരിക്കുന്നത് വിഷമകരമായ കാര്യം തന്നെയാണ്. അഫ്ഗാനിസ്ഥാനിൽ നിലവിലെ അവസ്ഥയെ പറ്റി മനസ്സിലാക്കാൻ സഹായകമാകുന്ന ഒന്നാണ് ഓഗസ്റ്റ് 19 ആം തീയതി പുറത്തുവന്ന ഹൃദയസ്പർശിയായ ഒരു വീഡിയോ. അതിൽ ഒരു സ്ത്രീ തന്റെ മകളെ അപരിചിതനായ ഒരു സൈന്യത്തെ ഏല്പിച്ചുകൊണ്ട് കൊണ്ട് തന്റെ കുഞ്ഞിനെ രക്ഷിച്ചു കൊണ്ടുപോകണമെന്ന് യാചിക്കുന്നതായി കാണിക്കുന്നു. ഈ കാഴ്ച അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ മാത്രമല്ല അവിടുത്തെ നിസ്സഹായരായ ജനതയുടെ മുഴുവൻ സുരക്ഷിതത്വമില്ലായ്മയെപ്പറ്റി തുറന്നു കാട്ടുന്ന ഒരു നേർകാഴ്ചയാണ് .
ഈ ചിത്രങ്ങൾ അവിടത്തെ നിലവിലെ നിയമനടപടികളിൽ നിറഞ്ഞു നിൽക്കുന്ന ക്രൂരതയെയും കാഠിന്യത്തെയും പറ്റി വിവരിക്കുകയാണ്. താലിബാൻ നേതാക്കൾ ജനങ്ങൾക്ക് നേരെ കാട്ടുന്ന അരാജകത്വത്തെയും, അവരിൽ നിന്നും രക്ഷതേടി കാബൂൾ എയർപോർട്ടിലേക്ക് അധിനിവേശം നടത്തുന്ന ജനതയും, പറന്നുയരാൻ പോകുന്ന വിമാനത്തിൽ തൂങ്ങിക്കിടന്നു കൊണ്ടെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്ന ജനതയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഈ ചിത്രങ്ങളിൽ പലതും തീർച്ചയായും ചരിത്രത്തിലേക്ക് സമർപ്പിക്കപ്പെടും.
എന്നാൽ അർഥപൂർണമായ ഈ സാദൃശ്യങ്ങൾക്കപ്പുറം, ഈ ചിത്രങ്ങൾ ചരിത്രങ്ങൾ പലതും ആവർത്തിക്കപ്പെടാനുള്ള സാധ്യത വളരെ ദാരുണമായി തുറന്നു കാട്ടുന്നു. ഈ ആവർത്തനങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ട പാഠങ്ങൾ മനസ്സിലാക്കാതെ മനുഷ്യൻ ഈ ഭീകരതയെ ഭയന്ന് ഓടുകയാണ്. മനുഷ്യൻ തെറ്റുകളിലേക്ക് വീണ്ടും ചലിക്കുന്നത് ഇവരുടെ കഴിവില്ലായ്മ തന്നെയാണ്. എന്നാൽ ഈ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നത് എന്താണെന്ന് രേഖപ്പെടുത്തുന്ന ചിത്രങ്ങൾക്കും അപ്പുറം മറ്റൊന്ന് ഇന്റർനെറ്റിൽ ഉദ്ധരിക്കപ്പെടുന്നു. സ്ത്രീകൾ നേരിടേണ്ടി വരുന്ന വിവേചനത്തെ തുറന്നുകാട്ടുന്ന ഒരു ചിത്രം. അതിൽ ഒരു അമ്മയും മകളും മകളുടെ കയ്യിൽ ഒരു പാവയുമുണ്ട്. ഇതിൽ അവർ മൂന്നുപേരും ക്രമേണ ഭാരം ഏറിയതും ഭാരം കൂടിയതുമായ വസ്ത്രങ്ങൾ മൂടപ്പെട്ട സ്നാപ്പ് ഷോട്ടുകൾ ഉണ്ട്. ഒരു ലളിതമായ തല മൂടൽ മുതൽ ഇരുണ്ട കറുത്ത ബുർക്ക വരെ, അവരുടെ കണ്ണുകൾ മാത്രം മറക്കാതെ,അവസാനം ഇരുൾ മൂടുന്ന ദൃശ്യം വരെ. നിലവിലെ അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ ദൃശ്യം. മറ്റൊരു നാടകീയ വീഡിയോയിൽ ഒരു പെൺകുട്ടി തന്റെയും മറ്റ് അഫ്ഗാനിസ്താൻ സ്ത്രീകളുടെയും അവസ്ഥയും മുൻനിർത്തിക്കൊണ്ട് കണ്ണീരോടെ ഇപ്രകാരം രൂപത്തോട് തുറന്നു പറയുകയാണ്. “ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾ പതിയെപ്പതിയെ ചരിത്രത്തിൽനിന്നും ഇല്ലാതാക്കപ്പെടും. ഇത് എത്ര തമാശയായ കാര്യമാണല്ലേ.”അല്ല,ഇതൊരിക്കലും ഒരു തമാശ അല്ല. ഭീകരതയാണ്, ഭയാനകമാണ്