ആഗസ്റ്റ് 15- ന് സ്വർഗാരോഹണ തിരുന്നാളിൽ പരി. കന്യകാ മാതാവിന്റെ
രൂപം അനുകരിക്കുന്ന മത്സരമൊരുക്കി പൂന്തുറ ഇടവക. ഇടവകയിലെ യുവജന ശുശ്രൂഷയുടെ നേതൃത്വത്തിൽ KOIMESIS 2K23 എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ ഇടവകയിലെ 15 വാർഡുകളിൽ നിന്നായി പരിശുദ്ധ മറിയത്തിന്റെ രൂപം അനുകരിക്കുന്ന 15 പേർ പങ്കെടുത്തു.
തിരുന്നാൾ ദിവ്യബലിക്ക് ശേഷമാണ് പരിശുദ്ധ മാതാവിന്റെ വേഷമണിഞ്ഞവർ ജനങ്ങൾക്ക് മുന്നിലെത്തിയത്. വ്യത്യസ്തമാർന്ന രീതിയിൽ നടന്ന തിരുന്നാൾ ആഘോഷം ഇടവക ജനങ്ങളിൽ സ്വർഗീയ അനുഭൂതി ഉളവാക്കിയതായി സംഘാടകർ പറഞ്ഞു. മത്സര വിജയികൾക്ക് 5000 രൂപ ഒന്നാം സമ്മാനമായും, 3000 രൂപ രണ്ടാം സമ്മാനമായും 2000 രൂപ മൂന്നാം സമ്മാനമായും, പങ്കെടുത്ത എല്ലാവർക്കും 1000 രൂപ പ്രോത്സാഹന സമ്മാനമായും നൽകി.