വത്തിക്കാൻ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭം കുറിച്ചു. സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ പാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനം കൂടിയാണ്.
ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ തലസ്ഥാനമായ ജക്കാർത്തയിലാണ് ആദ്യമെത്തുക.. ആറു മുതൽ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദർശനം നടത്തും. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്.
സെപ്റ്റംബര്‍ 9 മുതൽ 11 വരെ മാർപാപ്പ കിഴക്കൻ ടിമുറിലായിരിക്കും സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂറിലേക്കു പോകും. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്ന വിധത്തിലാണ് ക്രമീകരണമെന്ന് വത്തിക്കാന്‍ അറിയിച്ചു.
ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി, പാപ്പാ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച റോമിലെ മേരി മേജർ ബസിലിക്കയിൽ പതിവുപോലെ പ്രത്യേക പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു.