പേട്ട: സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി, എസ് എച്ച് ജി, കെ.എൽ.എം എന്നിവ സംയുക്തമായി നല്ലിടം വിപണന ശൃംഖല പദ്ധതി നടപ്പിലാക്കി. മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരവികസനത്തിൽ ഊന്നിയ പ്രവർത്തനങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകത. ഇതുമനസിലാക്കി സ്വയം സഹായ സംഘങ്ങളും കേരള ലേബർ മൂവ്മെന്റ് ചേർന്ന് വരുമാന ലഭ്യതയ്ക്കായി പരിസ്ഥിതി സൗഹൃദമായ രീതിയിൽ സുരക്ഷിത ഭക്ഷണ ഉൽപ്പന്നങ്ങളുടെ വിപണി തുറന്നത്.
പേട്ട സെന്റ് ആൻസ് ഫൊറോന ദേവാലയത്തിൽ വച്ച് സെപ്റ്റംബർ 1 ഞായറാഴ്ച സംഘടിപ്പിച്ച നല്ലിടം വിപണന ശൃംഖലയുടെ രണ്ടാം ഘട്ടം സംരംഭകർക്ക് ഏറെ പ്രോത്സാഹനമേകി. പ്രസ്തുത പരിപാടിയിൽ പേട്ട ഫൊറോന വികാരി ഫാ. റോബിൻസൺ ഉദ്ഘാടനം ചെയ്തു. രൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ്, പേട്ട ഇടവക വികാരി ഫാ. ഡേവിഡ്സൺ, ശ്രീ. തോമസ് എന്നിവർ സന്നിഹിതരായിരുന്നു.