വത്തിക്കാൻ: ജനുവരി 26-ന് ആറാം ദൈവവചന ഞായർ ആചരിക്കപ്പെടുന്നു. ലത്തീൻ സഭയുടെ ആരാധനാക്രമമനുസരിച്ച് സാധാരണകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദൈവവചന ഞായർ ആചരിക്കുക. തിരുലിഖിതങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിന് 2019 സെപ്റ്റംബർ 30-ന് ഫ്രാൻസീസ് പാപ്പായാണ് ഈ ആചരണം സഭയിൽ ഏർപ്പെടുത്തിയത്.
“ഞാൻ അങ്ങയുടെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു” എന്ന സങ്കീർത്തന വാക്യമാണ് (സങ്കീർത്തനം 119,74) പ്രത്യാശയുടെ ജൂബിലിവർഷത്തിലെ ഈ ആചരണത്തിൻറെ ആപ്തവാക്യം. ഈ ആചരണത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധകുർബ്ബാന അർപ്പിക്കും. സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗം ചൊവ്വാഴ്ച (21/01/25) ഒരു വാർത്തക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.