പൂവാർ: ലഹരിക്കെതിരെ കുട്ടികൾക്കായി ഫുട്ബോൾ മത്സരം നടത്തി പുല്ലുവിള ഫൊറോന സാമൂഹ്യ ശുശ്രൂഷ മദ്യം -പരിസ്ഥിതി കമ്മീഷൻ. പൂവാർ SBFA ഗ്രൗണ്ടിൽ മോക്ഷം 2025 എന്നപേരിൽ നടന്ന പരിപാടി പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥ ശ്രീമതി റാണി ഉദ്ഘാടനം ചെയ്തു. മദ്യം പരിസ്ഥിതി കമ്മീഷൻ കോഡിനേറ്റർ എബി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൊറോന റീജണൽ ആനിമേറ്റർ വളർമതി, ശ്രുതി എന്നിവർ ആശംസകൾ അർപ്പിച്ചു.
18 വയസ്സിന് താഴെയുള്ള ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സംഘടിപ്പിച്ച ടൂർണമെന്റിൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും 6 ആൺകുട്ടികളുടെ ടീമും 4 പെൺ കുട്ടികളുടെ ടീമും പങ്കെടുത്തു. ആൺകുട്ടികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ഫാത്തിമ മാതാ, അടിമലത്തുറയും , രണ്ടാം സ്ഥാനം സെന്റ് ആൻഡ്രൂസ്, കരുംകുളവും കരസ്ഥമാക്കി. പെൺകുട്ടികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് ബർത്തലോമിയ, പൂവാറും രണ്ടാം സ്ഥാനം സെന്റ് മേരി മഗ്ദലയനാ, പരുത്തിയുരും കരസ്ഥമാക്കി. പുല്ലുവിള ഫൊറോന സാമൂഹ്യ ശുശ്രൂഷ വൈസ് പ്രസിഡണ്ട് പ്രിൻസി ഫ്രെഡി സമ്മാനങ്ങൾ വിതരണം ചെയ്തു.