വെള്ളയമ്പലം: അതിരൂപത ബി.സി.സി. കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ബി.സി.സി. സിസ്റ്റര്‍ ആനിമേറ്റേഴ്സ്, കോഡിനേറ്റേഴ്സ് എന്നിവര്‍ക്കായി ‘ഒരുക്കം 2025’ എന്നപേരിൽ വെള്ളയമ്പലം ആനിമേഷന്‍ സെന്‍ററില്‍ വച്ച് ജനുവരി മാസം 17, 18 തീയതികളില്‍ പരിശീലന പരിപാടി നടന്നു. പ്രസ്തുത പരിശീലനത്തില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് 155-ഓളം സന്യസ്തരും അല്മായരും പങ്കെടുത്തു. പരിശീലനത്തില്‍ അതിരൂപത അധ്യക്ഷന്‍ തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ക്രിസ്തുദാസ് ആര്‍., അതിരൂപത ശുശ്രൂഷാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ലോറന്‍സ് കുലാസ്, കെ.ആര്‍.എല്‍.സി.സി. ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, തിരുവനന്തപുരം അതിരൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ ആര്‍., സാമൂഹിക ശുശ്രൂഷാ ഡയറക്ടര്‍ ഫാ. ആഷ്ലിന്‍ ജോസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.