Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

ഫാ. സ്റ്റെലിൻ ജെസന്തർ നിത്യതയിൽ: മൃതസംസ്കാര ശൂശ്രൂഷ വള്ളവിളയിൽ നടന്നു

newseditor by newseditor
25 August 2023
in Archdiocese, Obituary
0
ഫാ. സ്റ്റെലിൻ ജെസന്തർ നിത്യതയിൽ: മൃതസംസ്കാര ശൂശ്രൂഷ വള്ളവിളയിൽ നടന്നു
0
SHARES
1.6k
VIEWS
Share on FacebookShare on TwitterShare on Whatsapp

വള്ളവിള: ക്രിസ്തുവിനെ ദർശിക്കണമെന്ന തീഷ്ണമായ ആഗ്രഹാത്താൻ സഹനങ്ങളെ സ്നേഹിച്ച സ്റ്റെലിൻ ജസന്തർ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷ ഇടവക ദൈവാലയത്തിൽ നടന്നു. തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവ് മുഖ്യകാർമികനായും സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ്, എമിരിറ്റസ് മെത്രാപൊലീത്ത റവ. ഡോ. സൂസപാക്യം അതിരൂപതയിലെ നിരവധി വൈദീകരും സഹകാർമികരായി അർപ്പിച്ച ദിവ്യബലിക്ക് ശേഷം പ്രത്യേകമായി ഒരുക്കിയ കല്ലറയിൽ സംസ്കാര ശുശ്രൂഷ നടന്നു. പൗരോഹിത്യ പട്ടം സ്വീകരിച്ച തന്റെ മാതൃഇടവകയായ വള്ളവിളയിലെ സെന്റ്. മേരീസ് ദൈവാലയത്തിലാണ്‌ ആയിരങ്ങൾ പങ്കെടുത്ത മൃതസംസ്കാര ശുശ്രൂഷ നടന്നത്. ഒരു ദിനമെങ്കിലും ദിവ്യബലിയർപ്പിച്ച് ദൈവജനത്തിന്‌ ദിവ്യകാരുണ്യം പങ്കുവച്ച് നല്കണമെന്ന അച്ചന്റെ ആഗ്രഹം സഫലീകരിച്ചാണ്‌ അച്ചൻ നിത്യതിയിലേക്ക് ചേർന്നത്.

ദിവ്യബലി മധ്യേയുള്ള തങ്ങളുടെ അനുശോചന സന്ദേശത്തിൽ അഭിവന്ദ്യ പിതാക്കാന്മാർ അച്ചനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്കുവച്ചത് ഹൃദ്യമായിരുന്നു. രോഗശയ്യയിലായിരുന്നപ്പോൾ തോമസ് ജെ. നെറ്റോ പിതാവ് അച്ചനെ ഭവനത്തിൽ സന്ദർശിച്ചപ്പോഴുണ്ടായ സംഭവം വിശദീകരിച്ചു. സംസാരിക്കാൻ സാധിക്കാതെ വൈഷമ്യാവസ്ഥയിലായിരുന്ന അച്ചൻ അഭിവന്ദ്യ പിതാവിന്റെ സന്ദർശനം മനസിലാക്കി ഒരു നോട്ട്ബുക്കിൽ ഇങ്ങനെക്കുറിച്ച് നല്കി: “പിതാവേ, എന്നോട് ക്ഷമിക്കണം, എനിക്ക് അതിരൂപതയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ”. പിതാവിന്റെ മറുപടി ഒരു അപ്പൻ മകനെ ആശ്വസിപ്പിക്കുന്നതിന്‌ തുല്ല്യമായിരുന്നു. “അച്ചൻ ഒരു കാരണംകൊണ്ടും വിഷമിക്കരുത്. ഈ രോഗശയ്യയിലും അച്ചൻ ദിവ്യകാരുണ്യത്തെ പുണർന്നുകൊണ്ട് അതിരൂപതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് തന്നെയാണ്‌ ഏറ്റവും വലിയ സേവനം”. തിർച്ചയായും അച്ചൻ ഇനി സ്വർഗത്തിലായിരുന്നുകൊണ്ട് തന്റെ പ്രാർത്ഥന തുടരുമെന്നും അത് അതിരൂപതയ്ക്കും ദൈവജനത്തിനും വളരെ വലിയ ശക്തിയായിരിക്കുമെന്നും അഭിവന്ദ്യ മെത്രാപൊലീത്ത പറഞ്ഞു.

ദിവ്യബലിയുടെ സമാപനത്തിൽ അച്ചന്റെ മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, ഇടവകയ്ക്കും, അച്ചനെ ശുശ്രൂഷിച്ച ആർസിസി, ജൂബിലി ആശുപത്രി എന്നിവടങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും, അതിരൂപത സംവിധാനങ്ങൾക്കും അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നന്ദിയർപ്പിച്ചു. സ്റ്റെലിനച്ചന്റെ ദിവ്യകാരുണ്യ ഭക്തിയെക്കുറിച്ച് ക്രിസ്തുദാസ് പിതാവ് പ്രത്യേകം പരാമർശിച്ചു. ദിവ്യകാരുണ്യത്തെ ജീവനെക്കാളധികം സ്നേഹിച്ച സ്റ്റെലിനച്ചൻ. രോഗാവസ്ഥയിൽ താനായിരുന്ന മുറിയിൽ പ്രത്യേക അനുവാദം വാങ്ങി ദിവ്യകാരുണ്യം സ്ഥാപിച്ച് ദൈവാലയമാക്കി മാറ്റിയതിൽ നിന്ന് വ്യക്തമാണ്‌ അച്ചന്റെ ദിവ്യാകാരുണ്യ ഭക്തി. ഈലോകത്തിൽ നിന്ന് യാത്രയായ ദിനവും തന്റെ പതിവ് ദിനചര്യകൾ പൂർത്തിയാക്കി ദിവ്യകാരുണ്യം സ്വീകരിച്ച് നിമിഷങ്ങൾക്കകം അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രായായി. തീർച്ചയായും അച്ചൻ ആഗ്രഹിച്ചതുപോലെ ഇനി ദൈവസനിധിയിലായിരിക്കും.

ജീവിച്ചിരുന്നപ്പോൾ അച്ചൻ കണ്ട സ്വപനം ഇന്ന് യാഥാർത്ഥ്യമായി. അഭിവന്ദ്യ പിതാക്കന്മാരുടെയും നിരവധി വൈദീകരുടെയും സന്യസ്ഥരുടെയും താനേറെ സ്നേഹിച്ചിരുന്ന യുവജനങ്ങളും ദൈവജനവുമടങ്ങുന്ന വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സ്റ്റെലിനച്ചന്റെ മൃതസംസ്കാര ശുശ്രൂഷ നടന്നു. ദൈവാലയത്തോട് ചേർന്ന് പ്രത്യേകമാംവിധം സജ്ജീകരിച്ച കല്ലറയൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് അഭിവന്ദ്യ സൂസപാക്യം പിതാവ് നേതൃത്വം നൽകി. നിത്യശാന്തിക്കയുള്ള എട്ടാംദിന ദിവ്യബലിയും പ്രാർത്ഥനയും 31.08.2023 വൈകുന്നേരം 3 മണിക്ക് വള്ളവിള ഇടവക ദൈവാലയത്തിൽ നടക്കും.

Previous Post

ബഹിരാകാശ ദൗത്യങ്ങൾ പുതിയ ചരിത്രം കുറിക്കുമ്പോൾ നമ്മളും പങ്കാളികളാണെന്നതിൽ അഭിമാനിക്കാം.

Next Post

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം ‘ലൗദാത്തോ സി’ യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലെന്ന് ഫ്രാൻസിസ് പാപ്പ

Next Post
പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം ‘ലൗദാത്തോ സി’ യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലെന്ന് ഫ്രാൻസിസ് പാപ്പ

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം 'ലൗദാത്തോ സി' യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലെന്ന് ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.