വലിയതുറ: വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക ദിനമാഘോഷിച്ചു. ഇടവകയിലെ വിരമിച്ച അധ്യാപകരും, വിദ്യാഭ്യാസ മേഖലയിൽ സേവനം ചെയ്യുന്ന അധ്യാപകരും വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങളും പ്രഭാത ദിവ്യബലിക്ക് നേതൃത്വം നൽകി. തുടർന്ന് ഇടവക വികാരി ഫാ. സജു റോൾഡന്റെ അധ്യക്ഷതയിൽ അധ്യാപക സംഗമം നടത്തി. സഹവികാരി ഫാ. സ്റ്റാലിൻ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ, പാരിഷ് കൗൺസിൽ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകർ അവരുടെ പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇടവക വികാരിയിൽ നിന്നും സ്നേഹ സമ്മാനം ഏറ്റുവാങ്ങുകയും ചെയ്തു. ഇടവകയിൽ അധ്യാപക ഫോറം രൂപീകരണം ഇന്നേ ദിവസം നടന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് അംഗവും അധ്യാപികയുമായ മെർലിൻ സ്വാഗതവും വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി മോൾഡിൻ നന്ദിയും പറഞ്ഞു.
