വലിയതുറ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ച് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി “വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും വർദ്ധിപ്പിക്കുക” എന്ന ലക്ഷ്യത്തോടുകൂടി നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. തോപ്പ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി ഫെറോന വൈദിക കോഡിനേറ്റർ ഫാ. ക്രിസ്റ്റൽ റൊസാരിയോ ഉദ്ഘാടനം ചെയ്തു.
അഞ്ചു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവുമായ സൗമ്യ ഫ്രാൻസിസ് ആക്ടിവിറ്റി ബേസ്ഡ് ലീഡർഷിപ്പ് ട്രെയിനിങ് നൽകി. എട്ടു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി റിട്ടയേർഡ് അധ്യാപകനും അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവുമായ ജോയ് ജോൺ ക്ലാസെടുത്തു. ഫെറോന ആനിമേറ്റർ മേരി ഫാത്തിമ ക്ലാസിന് സ്വാഗതവും ഫെറോന എക്സിക്യൂട്ടീവ് അംഗം മൃദുല നന്ദിയും പറഞ്ഞു.
