തുത്തൂർ: തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷസമതിയും സെന്റ്. ജൂഡ്സ് കോളേജും സംയുക്തമായി പൊതുവിജ്ഞാന മത്സരപരീക്ഷ സംഘടിപ്പിച്ചു. മത്സരത്തിൽ എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ആറ് ഇടവകകളിൽ നിന്നും പങ്കെടുത്തു. ഇരയിമ്മൻതുറ, തൂത്തുർ, ചിന്നത്തുറ ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമാറ്റി 3000 രൂപയും, മൂന്നാം സമ്മനമായി 2000 രൂപയും നൽകി. കൂടാതെ പങ്കെടുത്ത എല്ലാവർക്കും മെഡലുകൾ നൽകി. പ്രസ്തുത പരിപാടിയിൽ ഫെറോനവികാരി ഫാ. സിൽവസ്റ്റർ, കോർഡിനേറ്റർ ഫാ. പ്രദീപ് ജോസഫ്, ആനിമേറ്റർ മേരി ത്രേസ്യ മൊറൈസ്, ഫെറോന സമിതി അംഗങ്ങൾ, തൂത്തുർ കോളേജ് പ്രിൻസിപ്പാൾ അധ്യാപകർ രക്ഷാകർത്താക്കൾ എന്നിവർ സനിഹിതരായിരുന്നു.
