തിരുവനന്തപുരം: പാളയം, വട്ടിയൂർക്കാവ് ഫെറോന സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംയുക്തമായി സ്വയംസഹായ സംഘങ്ങളുടെ വാർഷികവും വനിതാദിനവും ആചരിച്ചു. സംരംഭകത്വത്തെക്കുറിച്ചും ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും നടന്ന ക്ലാസിന് MSME കോഡിനേറ്റർ സോജിൻ നേതൃത്വം നൽകി. തുടർന്ന് മികച്ച 10 സ്വയംസഹായ സംഘങ്ങളെ ആദരിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ജൂബിലി വർഷത്തിൽ അതിരൂപത സാമൂഹ്യ ശൂശ്രൂഷ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിയുടെ വിജയത്തിനായി നടത്തുന്ന ലക്കി ഡ്രോയിന് സുമനസ്സുകൾ നൽകിയ സമ്മാനങ്ങൾ ഫാ. ആഷ്ലിൻ ജോസ് ഏറ്റുവാങ്ങി. വനിതാദിനാചരണത്തിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അതിരൂപത ആരോഗ്യകാര്യ കമ്മീഷൻ കോഡിനേറ്റർ സിസ്റ്റർ സ്വപ്ന ഉദ്ഘാടനം ചെയ്തു. ഫൊറോന ഇൻചാർജ് കോഡിനേറ്റർ ഫാ. ഗോഡ്വിൻ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ SHG-കളിൽ നിന്നും എഴുപത്തിയെട്ടോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ SHG പ്രസിഡന്റുമാരായ സുശീല ലോപ്പസ്, അന്നാ റിറ്റ, ഫൊറോന റീജിയണൽ അനിമേറ്റർ റീന ആന്റണി, ലതിക സേവ്യർ, ഫൊറോന സെക്രട്ടറിമാരായ ശാലിനി, അഞ്ചു സകറിയ എന്നിവർ സന്നിഹിതരായിരുന്നു.