പേട്ട: പേട്ട ഇടവകയിലെ കെ.സി.വൈ.എം. ൻ്റെ നേതൃത്വത്തിൽ ആഗോള രോഗിദിനമായ ഫെബ്രുവരി 11-ന് ഇടവകയിലെ രോഗികളെ സന്ദർശിച്ചു. ‘കൂടെ’ എന്ന പേരിൽ മൂന്നുദിവസം നീണ്ടുനിന്ന പരിപാടിയിൽ സഹവികാരി ഫാ. റോബിൻ യുവജനങ്ങളോടൊപ്പം രോഗിസന്ദർശനത്തിൽ പങ്കുചേർന്നു. രോഗികൾക്ക് ഒരുക്കത്തോടെ ദിവ്യകാരുണ്യം നൽകി പ്രത്യേകം പ്രാർഥിക്കുകയും സ്നേഹസമ്മാനങ്ങൾ നൽകുകയും ചെയ്തു. ജൂബിലി വർഷത്തിൽ നടന്ന ഈ പരിപാടി രോഗികൾക്കും കുടുംബാംഗങ്ങൾക്കും നേതൃത്വം നൽകിയ യുവജനങ്ങൾക്കും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ പ്രദാനം ചെയ്തു.