കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ മതസ്ഥരുമായി ഐക്യ സ്രിതുമസ് ആഘോഷം സംഘടിപ്പിച്ചു. മുരുക്കുംപുഴ ബിഷപ്പ് പെരേര ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ ഫൊറോനാ കോഡിനേറ്റർ ഫാ. ജോർജ്ജ് ഗോമസ് അധ്യക്ഷത വഹിച്ചു. പാണൂർ ജമാഅത്ത് മുഖ്യ ഇമാം ഷഹീർ മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. രൂപത സാമൂഹ്യ ശുശ്രൂഷ സമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, ഫാ. സെൽവൻ ഗാന്ധിയൻ രാജേന്ദ്രൻ, ശിശുപാലൻ, രൂപതാ കപ്പാസിറ്റി കോർഡിനേറ്റർ ലീജാ സ്റ്റീഫൻ, ഫെറോന ആനിമേറ്റർ തങ്കമണി എന്നിവർ സംസാരിച്ചു. നാനാ ജാതി മതസ്ഥരായ 150 തിലെറെ പേർ സന്നിഹിതരായിരുന്ന ആഘോഷ പരിപാടിയിൽ വിവിധ കാലാപരിപാടികളും അരങ്ങേറി