കഴക്കൂട്ടം: കഴക്കൂട്ടം ഫൊറോന അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കരോൾ ഗാനമത്സര൦ നടന്നു. കഴക്കൂട്ടം സെന്റ് ജോസഫ് ദേവാലയത്തിൽ വച്ചുനടന്ന മത്സരത്തിൽ ഫൊറോനയിലെ അഞ്ച് ടീമുകൾ പങ്കെടുത്തു. അജപാലന ശുശ്രൂഷ സമിതി കഴക്കൂട്ടം ഫൊറോന കോർഡിനേറ്റർ ഫാ. പ്രബൽ J P മത്സരങ്ങൾക്ക് നേതൃത്വം നൽകി. കഴക്കൂട്ടം സെന്റ് ജോസഫ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം കാര്യവട്ട൦ ഇടവകയും, മൂന്നാം സ്ഥാനം മുരുക്കു൦പുഴ ഇടവകയും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത് മറ്റുരണ്ട് ടീമുകൾക്ക് പ്രോത്സാഹന സമ്മാനം നല്കി. ഫെറോന സെക്രട്ടറി ഫാ. ദീപക് ആൻ്റോ സമ്മാനങ്ങൾ കൈമാറി.