കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിധവകൾക്കായി നവോമി സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. ഡിസംബർ പതിനാലാം തീയതി കഴക്കൂട്ടം പാരിഷ് ഹാളിൽ നടന്ന സംഗമവും ആഘോഷ പരിപാടികളും ഫൊറോന വികാരി ജോസഫ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അതിരൂപത കുടുംബശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയാസ് ക്ലാസ്സ് നയിച്ചു. വിനോദ പരിപാടികൾക്ക് അതിരൂപത റിസോഴ്സ് ടീം അംഗം അജിത് പെരേര നേതൃത്വം നൽകി. സംഗമത്തോടനുബന്ധിച്ച് നടന്ന ക്രിസ്തുമസ് ആഘോഷങ്ങളിൽ റവ. മോൺ. സി ജോസഫ് ക്രിസ്തുമസ് സന്ദേശം നൽകി. സംഗമത്തിൽ പങ്കെടുത്തവർക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. കഴക്കൂട്ടം ഇടവക വികാരി ഫാ. ദീപക് ആന്റോ, ഫെറോന ആനിമേറ്റർ സിസ്റ്റർ മിലി എന്നിവർ സംസാരിച്ചു.