തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.സി.സ്‌കൂള്‍സ് ടീച്ചേഴ്‌സ് ഗിള്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ക്രോണിക്കിള്‍ ക്വസ്റ്റ്- ’24 എന്നപേരിൽ നടന്നു. പള്ളിത്തുറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്ന പരിപാടി പള്ളിത്തുറ ഇടവക വികാരി ഫാ. ബിനു അലക്സ് ഉദ്ഘാടനം ചെയ്തു. ആര്‍.സി.സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സൈറസ് കളത്തില്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യൂ.പി.വിഭാ ഗങ്ങളിൽ നിന്നും മത്സരത്തിനെത്തിയ വിദ്യാർത്ഥികളെ ടീച്ചേഴ്‌സ് ഗിള്‍ഡ് പ്രസിഡന്റ് ശ്രീ. ജോയി. എല്‍ സ്വാഗതം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീ. കനക ദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശ്രീ. അനില്‍കുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഫാ.സനീഷ്, ബ്രക്രിസ്റ്റിന്‍, ബ്ര.സ്റ്റെഫിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടത്തിയത്.