Contact
Submit Your News
Wednesday, October 22, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

newseditor by newseditor
9 November 2021
in Announcements, Uncategorised
0
വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്
0
SHARES
234
VIEWS
Share on FacebookShare on TwitterShare on Whatsapp

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. മെയ് മാസം 15 ആം തിയതി 2022 ൽ വിശുദ്ധനായി നാമകരണം ചെയ്യും.

712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്.

തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു.

‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ഫെറോനാ ദൈവാലയം. ദേവസഹായം പിള്ളയുടെ ജീവചരിത്രം തമിഴില്‍ രചിച്ച അമല ഗിരി അന്തോണിമുത്തു രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
”അഞ്ചുതെങ്ങ് കോട്ടയിലേ
അടിത്തിഴുത്തു വന്നാര്‍കള്‍
അഞ്ചാമല്‍ കൊട്ടുമൈചെയ്തു
അടിമൈപോല്‍ വതൈത്താറുകള്‍.”
”അഞ്ചുതെങ്ങ് എന്ന സ്ഥലത്തുള്ള കോട്ടയില്‍ അദ്ദേഹത്തെ കാവല്‍ക്കാര്‍ അടിച്ചിഴച്ചുകൊണ്ടുവന്നു. ഒരു ദയവും ദൈവഭയവുമില്ലാതെ ഒരു അടിമയെപോലെ അദ്ദേഹത്തെ അവര്‍ ക്രൂരമായി ഉപദ്രവിച്ചു.”
ദേവസഹായം പിള്ളയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ അന്നത്തെ കൊച്ചി മെത്രാന്‍ ക്ലെമന്റ് ഹോസ്സേ ലെയ്റ്റ (അദ്ദേഹം അഞ്ചുതെങ്ങില്‍ താമസിച്ചിരുന്നു) താത്കാലിക ഭദ്രാസന ദൈവാലയമായ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ ‘തദേവും’ (കൃതജ്ഞതാഗീതം) ആലപിക്കുകയും തന്റെ രൂപതയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും ദേവസഹായത്തെ അനുസ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥനാശുശ്രൂഷ നടത്തുവാനും തദേവും ആലപിക്കാനും ആജ്ഞാപിച്ചുകൊണ്ട് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. കൂടാതെ 1756ല്‍ നടത്തിയ ‘ആദ് ലിമിന’ സന്ദര്‍ശനവേളയില്‍ ദേവസഹായത്തിന്റെ ധീരോചിതമായ രക്തസാക്ഷിത്വത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വത്തിക്കാനില്‍ സമര്‍പ്പിച്ചു.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു.

2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

2020-ൽ ദേവസഹായത്തിന്‍റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതപ്രവൃത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഏഴാം മാസത്തില്‍ അമ്മയുടെ ഉദരത്തില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായ ശിശു ദേവസഹായത്തിന്‍റെ മദ്ധ്യസ്ഥതയിലൂടെ ജീവിതതതിലേക്കു തിരിച്ചുവന്ന അത്ഭുതമാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചത്. വിശ്വാസതീക്ഷ്ണതയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ കന്യാകുമാരിയിലെ കാറ്റാടി മലയില്‍ രക്തസാക്ഷിത്വം വരിച്ച മലയാളിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്.

Tags: PopeVatican
Previous Post

കടലിനടിയിൽ പദ്രെ പിയോയുടെ പ്രതിമ: വൈറലായി ചിത്രങ്ങൾ

Next Post

സംഗീത സംവിധായകൻ സഹൻ ചിറയിൻകിഴ് അന്തരിച്ചു

Next Post
സംഗീത സംവിധായകൻ സഹൻ ചിറയിൻകിഴ് അന്തരിച്ചു

സംഗീത സംവിധായകൻ സഹൻ ചിറയിൻകിഴ് അന്തരിച്ചു

No Result
View All Result

Recent Posts

  • സ്റ്റുഡൻസ് ഫോറം; നേതൃത്വം പരിശീലനം നൽകി അഞ്ചുതെങ്ങ് ഫൊറോന  വിദ്യാഭ്യാസ ശുശ്രൂഷ സമിതി
  • മതസൗഹാർദം നിലനിർത്തുക: തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
  • സെന്റ്. സേവിയേഴ്സ് പ്രൈവറ്റ് ഐ.ടി.ഐ-യിൽ നടന്ന കോൺവോക്കേഷൻ ചടങ്ങ് അക്കാദമിക്, കായിക മികവുകളാൽ ശ്രദ്ധേയമായി
  • ഇൻഡ്യയിലെ അൽമായ സമൂഹത്തിന്റെ മധ്യസ്ഥനായി വി. ദേവസഹായത്തെ പ്രഖ്യാപിച്ചതിന്റെ ആഘോഷം അതിരൂപത അൽമായ കമ്മിഷൻ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സ്റ്റുഡൻസ് ഫോറം; നേതൃത്വം പരിശീലനം നൽകി അഞ്ചുതെങ്ങ് ഫൊറോന  വിദ്യാഭ്യാസ ശുശ്രൂഷ സമിതി
  • മതസൗഹാർദം നിലനിർത്തുക: തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
  • സെന്റ്. സേവിയേഴ്സ് പ്രൈവറ്റ് ഐ.ടി.ഐ-യിൽ നടന്ന കോൺവോക്കേഷൻ ചടങ്ങ് അക്കാദമിക്, കായിക മികവുകളാൽ ശ്രദ്ധേയമായി
October 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Sep    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.