- ഫെറോനയിൽ കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് 8943719841, 9744014410 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.
- എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കൗൺസിലിംഗ് സേവനം ലഭ്യമാകും.
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോന കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ ഫെറോനയിൽ കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു. 2023 ആഗസ്റ്റ് 5 ശനിയാഴ്ച കൗൺസിലിംഗ് ദിനമായി ആചരിച്ച്, അന്നേദിനം ഫെറോന കുടുംബശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ഷിജിൻ എ പൂത്തുറ ഇടവകയിൽ വച്ച് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. പൂത്തുറ ഇടവക വികാരി ഫാ. ബീഡ് മനോജ്, ഫേറോന ആനിമേറ്റർ സിസ്റ്റർ തെരേസ, ഇടവക കൺ വിനർ ശ്രീമതി മേരി ശുഭ, ബി സി സി കോ-ഓർഡിനേറ്റർ ജോളി ഫ്രഡി എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് രൂപത കൗൺസിലിംഗ് ടീമിന്റെയും, ഫെറോന കൗൺസിലിംഗ് ടീമിന്റെയും നേതൃത്വത്തിൽ 20 പേർക്ക് കൗൺസിലിംഗ് സെന്ററിൽ വച്ചും 10 പേർക്ക് അവരായിരിക്കുന്ന ഭവനങ്ങളിൽ ചെന്നും കൗൺസിലിംഗ് നൽ കി. പുതിയ കാലഘട്ടം കുടുംബങ്ങളിൽ ഉയർത്തുന്ന വെല്ലുവിളികൾ അതിജീവിക്കാൻ ഇത്തരം കൗൺസിലിംഗ് സെന്ററുകൾ ഉപകാരപ്രദമായിരിക്കുമെന്ന് അതിരൂപത കുടുംബപ്രേഷിത ശൂശ്രൂഷ ഡയറക്ടർ ഫാ. ക്രിസ്റ്റർ റൊസ്സാരിയോ പ്രതീക്ഷ പങ്കുവയ്ക്കുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.
ഫെറോനയിൽ കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് 8943719841 (ഫെറോന കാര്യലയം), 9744014410 (ഫെറോന ആനിമേറ്റർ സിസ്റ്റർ തെരേസ) എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കൗൺസിലിംഗ് സേവനം ലഭ്യമാകും.