ഇരയിമ്മന്തുറമുതൽ അഞ്ചുതെങ്ങ് മാമ്പള്ളി വരെയുള്ള പ്രദേശങ്ങളുടെ സംസ്കാരവും ഭാഷയും കൂടെ പ്രമേയത്തിന്റെ ഭാഗമായ പ്രശസ്ത എഴുത്തുകാരൻ ബെർഗുമൻ തോമസിന്റെ നോവൽ പെൺപിറ പ്രകാശിതമാകുന്നു.
തിരുവനന്തപുരം, കൊച്ചുതുറ സ്വദേശിയായ ശ്രീ. ബർഗുമാൻ തോമസിന്റെ രണ്ടാമത്തെ നോവലാണിത്. ‘പച്ചമലയാളം’ ആണ് പ്രസാധകർ . 2010-ിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ നോവൽ ‘പുറങ്കടൽ’-ിന് ആ വർഷത്തെ ഒ.വി. വിജയൻ അവാർഡ് ലഭിച്ചിരുന്നു. തുടർന്ന് കലാകൗമുദിയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നാടകങ്ങളു ചെറുകഥകളും രചിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുറങ്കടൽപോലെതന്നെ ദീർഘകാലം എടുത്ത് മലയാളഭാഷയിൽ അപരിചിതമായ ബോധധാരാസങ്കേതം (Stream of Consciousness) പൂർണ്ണമായും ഉപയോഗിച്ചാണ് പെൺപിറ പൂർത്തിയാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം പോഞ്ഞിക്കര റാഫിയുടെ സ്വർഗ്ഗദൂതൻ, എം. ടി യുടെ മഞ്ഞ്, പാറപ്പുറത്തിന്റ അരനാഴികനേരം എന്നിവയിൽ ഈ സങ്കേതം ഭാഗികമായി ഉപയോഗിച്ചിരുന്നുവെന്നും ശ്രീമാൻ ബെർഗുമാൻ പറഞ്ഞുവയ്ക്കുന്നു.
നോവലിനു പിൻകുറിപ്പ് എഴുതിയിരിക്കുന്നത് മലയാളത്തിന്റെ പ്രതിഭാധനനായ കഥാകാരനും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ശ്രീ. സക്കറിയ ആണ്. മഹാപ്രതിഭകളും പ്രശസ്തരുമായ മുപ്പതോളം പേരുടെ വാചകങ്ങളും നോവൽ ‘quote’ ചെയ്യുന്നുണ്ട്.
കോപ്പികൾക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://sujilee.com/pwa/book/139/penpira
WhatsApp വഴിയും
പുസ്തകം വാങ്ങാവുന്നതാണ് :
(6235 422 666)
(6235 422 888)