തിരുവനന്തപുരം ലത്തീൻ അതിരൂപത നിയുക്ത മെത്രാപ്പൊലീത്ത മോൺ. താമസ്.ജെ.നെറ്റോയ്ക്ക് ആശംസപ്രവാഹം. രാഷ്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലയിലെ പ്രമുഖർ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് നിയുക്ത മെത്രാപ്പൊലീത്തയെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചത്. രാഷ്രീയ രംഗത്ത് നിന്നും ആദ്യമായി ബിഷപ്പ് ഹൗസിലെത്തി ആശംസയറിയിച്ചത് സംസ്ഥാന ഭക്ഷ്യ മന്ത്രി ഡോ. ജി. ആർ. അനിൽ ആണ്.
തുടർന്നുള്ള ദിവസങ്ങളിൽ കേന്ദ്രമന്ത്രി എം. മുരളീധരൻ, ഗതാഗത മന്ത്രി ആന്റണി രാജു, ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ടി. സതീശൻ, എം.പി.മാരായ കെ. മുരളീധരൻ, ശശി തരൂർ, എം.എൽ.എ മാരായ എം. വിൻസന്റ്, വി.കെ. പ്രശാന്ത്, കോൺഗ്രസ് പ്രമുഖ നേതാവ് രമേഷ് ചെന്നിത്തല, സി .പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.എം. നേതാവ് എം.വിജയകുമാർ, യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ , അഡ്വ. ജനറൽ കെ.പി. ജയചന്ദ്രൻ, ബി.ജെ.പി. നേതാവ് വിജയൻ തോമസ്, മുൻ എം.എൽ.എ.മാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥ്, സി.പി. എെ. നേതാവ് പന്ന്യൻ രവീന്ദ്രൻ, രാജ്ഭവൻ പ്രോട്ടോക്കോൾ ഒാഫീസർ , മാർത്തോമ ബിഷപ്പ് മാർ ബർണബാസ്, സി.എസ്.എെ. ബിഷപ്പ് എ.ധർമ്മരാജ് റസാലം, പത്തനംതിട്ട രൂപത മെത്രാൻ സാമുവൽ മാർ എെറേനിയസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി സന്ദീപാനന്ദ ഗിരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ആന്റോ , വിവിധ സന്യാസ-സന്യാസി സഭ സുപീരിയേഴ്സ് എന്നിവർ നിയുക്ത മെത്രാപ്പൊലീത്തക്ക് ആശംസയറിയിക്കാൻ എത്തിയവരിൽ ഉൾപ്പെടുന്നു.