തിരുവനന്തപുരം: 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ ഗ്രൂപ്പ് വൺ മത്സരങ്ങളിൽ തിരുവനന്തപുരം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ജിംനാസ്റ്റിക്‌സ് ടീം തുടർച്ചയായി അഞ്ചാം വർഷവും സംസ്ഥാന ചാമ്പ്യന്മാരായി. ടീമംഗങ്ങൾക്ക് ലഭിച്ച മികച്ച പരിശീലനവും പ്രകടനവുമാണ് സ്കൂളിനെ വീണ്ടും ഈ അപൂർവ നേട്ടത്തിന് അർഹമാക്കിയത്.
ജൂനിയർ വിഭാഗത്തിൽ ശ്രീരാഗ് എസ് രാജേഷ് (സ്റ്റാൻഡേർഡ് 11) – 4സ്വർണം, 1 വെള്ളി നേടി ഓവറോൾ ചാമ്പ്യനായി. ആദർഷ് എസ് 1 സ്വർണം, 3 വെള്ളി , 1 വെങ്കലം നേടി രണ്ടാം ഓവറോൾ ചാമ്പ്യനായി. റിയാൻ അലി കെ. പി 1 സ്വർണം 1 വെങ്കലം നേടി. അഭിനവ 1 വെള്ളി 3 വെങ്കലം. രോഹിത് ആർ.ജി 1 വെങ്കലം കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ 12-ാം ക്ലാസിലെ ഡിബിൻ ബി എസ് 1 വെള്ളിയും 2 വെങ്കലവും, ശിവപാൽ 3 വെങ്കലവും കരസ്ഥമാക്കി. ജിംനാസ്റ്റിക്സിൽ ആകെ 6 സ്വർണ്ണം, 6 വെള്ളി, 12 വെങ്കലം ഉൾപ്പെടെ 60 പോയിന്റ് കരസ്ഥമാക്കി.
സംസ്ഥാന മത്സരങ്ങളിൽ വിജയികളായവരെ സ്കൂൾ മാനേജർ ഫാ. ജെറോം അൽഫോൺസ്, സ്കൂൾ പ്രിൻസിപ്പൽ സുനിൽകുമാർ മൊറൈസ്, ഹെഡ്മാസ്റ്റർ നിതീഷ് സെബാസ്റ്റ്യൻ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ മനോജ് സേവ്യർ, ജോൺ ബോസ്കോ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ജിംനാസ്റ്റിക്സിൽ കേരള ടീമിൽ സെൻറ് ജോസഫിന്റെ ശക്തമായ സാന്നിധ്യം. കേരള ടീമിൽ ഇടം നേടിയ സെൻറ് ജോസഫ് സ്കൂളിലെ ഒൻപത് താരങ്ങൾ ശ്രീരാഗ് എസ് രാജേഷ്, ശിവപാൽ ജെ, ആദർശ് എസ്, റിയാൻ അലി കെ.പി, ഹരിഗോവിന്ദ്, കേരളത്തെ പ്രതിനിധീകരിക്കും.


