തിരുവനന്തപുരം: 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസിൽ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ശ്രീകുമാർ ചെസ് വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായി . മികച്ച പ്രകടനം കാഴ്ചവെച്ചാണ് സിദ്ധാർത്ഥ് ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. വിദ്യാർത്ഥിയുടെ വിജയത്തിൽ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, കായികാധ്യാപകർ, സഹപാഠികൾ എന്നിവർ അഭിനന്ദനം അറിയിച്ചു. പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിക്കുന്ന സിദ്ധാർത്ഥിന്റെ നേട്ടം സെന്റ് ജോസഫ്‌സ് സ്കൂളിന്റെ കായിക പാരമ്പര്യത്തിന് മറ്റൊരു പൊൻതൂവലായി.

