കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം അതിരൂപതയുടെ അത്മീയ കേന്ദ്രമായ അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം 2025 ജൂൺ മാസം നടത്തുന്നു. ജൂൺ 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ധ്യാനം 27 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സമാപിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 120 പേർക്കാണ് പ്രവേശനം ലഭ്യമാവുക. അനുഗ്രഹ ഭവൻ ഡയറക്ടർ ഫാ. സജിത്ത് സോളമൻ ആൽബർട്ട്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോൺ ജേക്കബ്, സ്പിരിച്വൽ ആനിമേറ്റർ ഫാ. ജോസഫ് എൽകിൻ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അന്വേഷണങ്ങൾക്ക് 94963 78707, 90488 43560
