@അഗസ്റ്റിൻ കണിപ്പള്ളി
തിരുവനന്തപുരം : ഇടതു പക്ഷ സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച് കേരള മദ്യ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12 ന് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തും. ഐ ടി പാർക്കു കൾ ഉൾപ്പെടെ സംസ്ഥാനത്താകമാനം മദ്യ വില്പന കേന്ദ്രങ്ങളും ബ്രൂവറികളും അനുവദിക്കാനും പുട്ടിപ്പോയ മദ്യശാലകൾ തുറന്നു കൊടുക്കാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് കേരള മദ്യ വിരുദ്ധ സമിതി സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധിക്കുന്നത്. പ്രതിഷേധ ധർണ സെക്രട്ടേറിയറ്റ് പടിക്കൽ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്യും. മദ്യ വിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികൾ പ്രകടനത്തിനും ധർണ ക്കും നേതൃത്വം നൽകും . കേരളത്തിന്റെ സമാധാന ജീവിതം താറുമാറാക്കാനേ സർക്കാരിന്റെ പുതിയ മദ്യ നയം സഹായിക്കുകയുള്ളുവെന്നും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതു പക്ഷ ജനാധിപത്യ മുന്നണി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണ് പുതിയ മദ്യ നയമെന്നും , ഈ മദ്യനയം തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. സർക്കാരിന്റെ മദ്യ വ്യാപന നയത്തിനെതിരെ ഏപ്രിൽ 12 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധർണയിൽ സമാധാനകാംഷികളായ എല്ലാവരും പങ്കെടുക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ.തോമസ് നെറ്റൊ അദ്യർത്ഥിച്ചു