കെ. എൽ. സി. എ. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ആനി മസ്ക്രീൻ അനുസ്മരണം 19ന് ആനി മസ്ക്രീൻ സ്ക്വയറിൽ നടക്കും. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ, അല്മായ ശുശ്രൂഷാ ഡയറക്റ്റർ ഫാ. തിയോഡേഷ്യസും വിവിധ കെ. എല്. സി. എ. ഭാരമാഹികളും പങ്കെടുക്കും. തിരുവനന്തപുരത്തുനിന്നും ഭരണഘടനാ നിർമ്മാണസഭയിലും, ലെജിസ്ളേറ്റീവ് അസംബ്ളിയിലും അംഗമായ ലത്തീൻ കത്തോലിക്കാവനിതയായ ആനി മസ്ക്രീന്റെം 58-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് അനൂസ്മരണപരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 19-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് ആനി മസ്ക്രീന്റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന വഴുതക്കാട്ടെ ആനി മസ്ക്രീൻ സ്ക്വയറിൽ ആനുസ്മരണം സംഘടിപ്പിക്കുന്നത്.
അന്നേദിവസം വൈകിട്ട് 7.00 മണിക്ക് ‘സാംസ്കാരിക കേരളത്തിലെ സ്ത്രീ സുരക്ഷാ സംവിധാനങ്ങൾ ഇങ്ങനെ മതിയോ?’ എന്ന വിഷയത്തെ അധികരിച്ച് വൈബ്ബിനാറും നടക്കുന്നുണ്ട്.