അഞ്ചുതെങ്ങ് ഫെറോനാ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമദീപം ലഹരിവിരുദ്ധ നാടകം അവതരിപ്പിച്ചു. തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ സംഘടിപ്പിക്കുന്ന ‘ഗ്രാമദീപം’ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് തെരുവ് നാടകം അവതരിപ്പിച്ചത്.
അഞ്ചുതെങ്ങ് ജംഗ്ഷനിൽ ചൈൽഡ് ലൈൻ -കൗമാര വിഭാഗത്തിലെ കുട്ടികളാണ് ഗ്രാമദീപം ലഹരി വിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി തെരുവ് നാടകമവതരിപ്പിച്ചത്. എക്സൈസ് ആറ്റിങ്ങൽ റേഞ്ച് സി. ഐ. ഷിബു തെരുവ് നാടകത്തിന്റെ ആദ്യ അവതരണം ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നാടകം തുടർന്നും ഫെറോനയിലെ 10 ഇടവകകളിലായി വരും ദിവസങ്ങളിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അഞ്ചുതെങ്ങ് സി.ഐ. ചന്ദ്രദാസ് ,സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാ. ബിഡ് മനോജ് അമാഡോ, എസ് .ഐ. ഗോപകുമാർ, എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. ഫാ. ബിജോയ്, ആനിമേറ്റർമാരായ ശ്രീമതി പ്രീതി, ശ്രീമതി അനിത, ശ്രീമതി പ്രിൻസി, ശ്രീമതി സാന്ദ്ര, ശ്രീമതി സോൻസി, ശ്രീമതി ആഗി, ശ്രീമതി സൗമ്യ, ശ്രീമതി ഫെല്‍സിറ്റ, ശ്രീമതി സിമി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.