തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു. ഫെറോന വിദ്യാഭ്യാസ കോഡിനേറ്റർ സോളമൻ ഫെറോനാ വികാരിയും മാമ്പള്ളി ഇടവക വികാരി ജസ്റ്റിൻ ജൂഡ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു. തുടർന്ന് വിവിധ സംഘടനകളുടെ സഹായത്താൽ ശേഖരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണവും നടന്നു.
മാമ്പള്ളി അസോസിയേഷൻ, യൂത്ത് കെയർ,DYFI എന്നീ സംഘടനകളുടെയും ടീച്ചേഴ്സ് സ്റ്റാഫ് എന്നിവർ സ്പോൺസർ ചെയ്ത 21 സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്. കൂടാതെ SFS GROUP OF COMPANY, നൽകിയ 50000 രൂപ വിലമതിക്കുന്ന പഠനോപകരണങ്ങളുടെ വിതരണവും നടന്നു.