ആലുവ കാർമൽഗിരി സെമിനാരിയിലെ സർഗ്ഗോത്സവത്തിൽ വിഴിഞ്ഞം അതിജീവന സമരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധനേടി.
മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം അദാനി മീൻ പിടിക്കുന്നപ്പോലെ വലയ്ക്കുള്ളിലാക്കുന്നതും, അതിന് മൗനാനുവാദം കൊടുത്ത് നോക്കി നിൽക്കുന്ന രാഷ്ട്രിയക്കാരനെയും, വലയ്ക്കുള്ളിലായ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന പുരോഹിതനെയും അർത്ഥവത്തായി ഒരുക്കിയിരിക്കുന്ന നിശ്ചലദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയെർജിക്കുന്നു.
നിശ്ചല ദൃശ്യം നൽകുന്ന സന്ദേശം:
അദാനിയുടെ ലാഭക്കെണി എത്ര മുറുകിയാലും …
ഞങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടം നിസംഗത നടിച്ചാലും …
അവസാന ശ്വാസം വരെ ഞങ്ങൾ പോരാടും …
കാരണം സമരപ്പന്തലിൽ ഞങ്ങളോടൊപ്പം നീതിക്കുവേണ്ടി പോരാടുന്ന വൈദീകരുണ്ട്…