ജനപങ്കാളിത്തത്തിലൂന്നിയ വികസനമായിരിക്കണം പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന ആലപ്പുഴ രൂപത അടുത്ത അഞ്ചു വർഷവും ഏറ്റെടുക്കേണ്ടതെന്ന് ഡോ. തോമസ് ജെ നെറ്റോ. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരം വിജയം നേടും വരെയും മുന്നോട്ട് പോകണമെന്നും, അർഹതപ്പെട്ട നീതി കിട്ടാൻ കോടതിയെ സമീപിക്കണമെന്നും ആർച് ബിഷപ്പ് പറഞ്ഞു.
ആലപ്പുഴ രൂപതാദ്ധ്യേക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനപ്പറമ്പിൽ അദ്ധ്യേക്ഷത വഹിച്ച പരിപാടിയിൽ തൊടുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് നിക്സൺ എം. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സപ്തതി സ്മാരക ഭവനങ്ങളുടെ താക്കോൽ ദാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു.