തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത ആരാധനക്രമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല കരോൾ ഗാനമത്സരം ‘ANGELS HYMN 2026’ ഡിസംബർ 19 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വെള്ളയമ്പലം പാരിഷ് ഹാളിൽ വെച്ച് നടക്കും. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസുകളാണ്. ഒന്നാം സമ്മാനമായി 40,000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനമായി 25,000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നൽകും.
- മത്സര നിബന്ധനകൾ:
- ഓരോ ഫെറോനയിൽ നിന്നും ഒരു ടീമിന് ഫെറോന വികാരിയുടെയും ഫെറോന അജപാലന ശുശ്രൂഷ കോർഡിനേറ്ററുടെയും അനുമതിയോടെ മത്സരത്തിൽ പങ്കെടുക്കാം.
- സംഗീതോപകരണങ്ങൾ വായിക്കുന്നവർ ഉൾപ്പെടെ ഒരു ടീമിൽ പരമാവധി 15 മുതൽ 20 അംഗങ്ങൾ വരെ ഉണ്ടായിരിക്കാം (പ്രായപരിധിയില്ല).
- ഒരു ടീമിന് ആലാപനത്തിന് പരമാവധി 10 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്.
- കീബോർഡ്, തബല, വയലിൻ, ഫ്ലൂട്ട് തുടങ്ങിയ സംഗീതോപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ കരോക്കെ, മുൻകൂട്ടി റെക്കോർഡ് ചെയ്ത സംഗീതം (Fixed Music) എന്നിവ അനുവദനീയമല്ല.
- ഗാനാലാപനത്തിന് പുറമെയുള്ള അവതരണങ്ങൾ, സ്റ്റേജ് പ്രസന്റേഷൻ, മൾട്ടിമീഡിയ അവതരണങ്ങൾ എന്നിവയും മൂല്യനിർണ്ണയത്തിൽ പരിഗണിക്കുന്നതാണ്.
- രജിസ്ട്രേഷൻ:
- മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2026 ഡിസംബർ 5 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി വെള്ളയമ്പലം അജപാലന ശുശ്രൂഷ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

