വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ച് തദ്ദേശീയരെ കൂടി ഉൾപ്പെടുത്തി പഠനം നടത്തണമെന്നതുൾപ്പെടെ ഏഴ് അവശ്യങ്ങൾ ഉയർത്തി നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ (19-10-2022) സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ ജില്ലാ ഐക്യദാർഢ്യ സമിതികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകുന്നേരം 7 മണി വരെ “കലാ-സാംസ്കാരിക കൂട്ടായ്മ” തിരുവനന്തപുരം ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയിൽ പ്രമുഖ ചിത്രകാരന്മാർ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കും;
നാടൻപാട്ടുകളും കടൽപ്പാട്ടുകളും അവതരിപ്പിക്കും.
നാടക കലാകാരന്മാർ, കവികൾ, സാഹിത്യ രചയിതാക്കൾ, സാംസ്കാരിക നേതാക്കൾ, സമരസമിതി നേതാക്കൾ തുടങ്ങിയവർ ഇതിൽ പങ്കെടുത്ത് ഈ ജീവൻ-മരണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.