വത്തിക്കാൻ സിറ്റി: ഫാദർ റോബർട്ട് ഗാലിയയുടെ നേതൃത്വത്തിലുള്ള ഐക്കൺ കാതലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മെറ്റാസെയിന്റ് എന്ന പേരിലുള്ള കാതലിക് ഗെയിം പുറത്തിറക്കുന്നു. കളിയിലൂടെ ദൈവത്തെ അറിയാനും വചനം പഠിക്കാനും ഉതകുന്ന പുത്തൻ ഗെയിം പ്ലാറ്റ്ഫോമുമായി ഓസ്ട്രേലിയൻ വൈദികനും പ്രമുഖ ക്രിസ്ത്യൻ ഗായകനും ഗാനരചയിതാവുമായ ഫാ. റോബർട്ട് ഗാലിയയാണ് നവമാധ്യമത്തിന്റെ സാധ്യതകളിലൂടെ ദൈവത്തെ പ്രഘോഷിക്കാൻ ഒരുങ്ങുന്നത്. പെസഹ വ്യാഴാഴ്ചയാണ് ഇത് റിലീസ് ചെയ്യുന്നത്.
പ്രമുഖ ഗെയിംസ് സ്റ്റുഡിയോയായ ഡബ്ബിറ്റുമായി ചേർന്ന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന മെറ്റാസെയ്ന്റെന്ന ഗെയിമിങ് ആപ്പ് വഴിയാണ് പ്രാർത്ഥനയ്‌ക്കും വിചിന്തനത്തിനും വചന പാരായണത്തിനുമുള്ള ഒരു വെർച്വൽ കത്തീഡ്രൽ ഫാ. റോബർട്ട് ഗാലി അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കാനും ബൈബിളിൽ നിന്നുള്ള ദൃശ്യങ്ങൾ സന്ദർശിക്കാനും കഴിയും. അനുഭവത്തിൻ്റെ അവസാനം ഒരു വെർച്വൽ മെഴുകുതിരി കത്തിച്ചും ഒരു ജോടി മാലാഖ ചിറകുകൾ സ്വീകരിച്ചും അവർക്ക് മെറ്റാസെയിൻ്റ് ആകണോ എന്ന് തീരുമാനിക്കാമെന്ന് ഫാ. റോബർട്ട് ഗാലി പറയുന്നു.