വെള്ളയമ്പലം: ഡിജിറ്റൽ സുവിശേഷവൽക്കരണം ശക്തിപ്പെടുത്തണമെന്ന സഭാപിതാക്കന്മാരുടെ അഹ്വാനം സ്വീകരിച്ചുകൊണ്ട് തിരുവനന്തപുരം അതിരൂപത മീഡിയ കമ്മിഷന്റെ പുതിയ ആത്മീയ സംരംഭം. അതിരൂപത യൂട്യൂബ് ചാനലിൽ ദിവ്യകാരുണ്യത്തിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചു. വിശ്വാസികൾക്ക് ഓൺലൈനായി ദിവ്യകാരുണ്യ സന്നിധിയിലായിരുന്നുകൊണ്ട് യേശിവിനെ ആരാധിക്കുവാനും പ്രാർഥനകളും നിയോഗങ്ങളും കമന്റ് ബോക്സിലൂടെ സമർപ്പിക്കാനും സൗകര്യമുണ്ട്.
ഒക്ടോബർ 29 വ്യാഴാഴ്ച വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ നാമധേയത്തിലുള്ള സ്റ്റുഡിയോയിൽ നടന്ന ലളിതമായ ചടങ്ങിൽ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’ന്റെ യൂട്യൂബ് ലോഞ്ചിങ്ങ് അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് നിർവഹിച്ചു. അതിരൂപത മീഡീയ കമ്മിഷൻ ഡയറക്ടർ ഫാ. പ്രബൽ ജെ. പി-യും മീഡിയ പ്രവർത്തകരും സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ ലൈവ് സ്ട്രീമിംഗിലൂടെ നിശ്ചിത സമയങ്ങളിൽ വൈദികരുടെ നേതൃത്വത്തിലുള്ള ആരാധന, വചന സന്ദേശം, മധ്യസ്ഥ പ്രാർഥന എന്നിവയൊരുക്കുമെന്ന് മീഡിയ കമ്മിഷൻ അറിയിച്ചു.
ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7: https://youtu.be/v9gcLJ4tk_g

