തൂത്തൂർ: തൂത്തൂർ ഫെറോന വിദ്യാഭ്യാസ സമിതി അധ്യാപക സംഗമവും അധ്യാപകർക്കായി ഓറിയന്റേഷൻ ക്ലാസും നടത്തി. തൂത്തൂർ ഇടവക സെന്റ് തോമസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഫെറോന വിദ്യാഭ്യാസ കോഡിനേറ്റർ ഫാ. പ്രദീപ അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ. സിൽവസ്റ്റർ കുരിശ് ഉദ്ഘാടനം ചെയ്തു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. തൂത്തൂർ ഇടവക വികാരി ഫാ. സൂസ ആന്റണി ആശംസകളർപ്പിച്ചു. 186 അധ്യാപകർ പങ്കെടുത്ത സംഗമത്തിൽ ഫെറോന സമിതി സെക്രട്ടറി അമുദ സ്വാഗതവും, കൺവീനർ ജോൺസൺ നന്ദിയും അർപ്പിച്ചു. തുടർന്ന് അധ്യാപകരുടെ കലാപരിപാടികൾ അരങ്ങേറി. അനിമേറ്റർ മേരി ത്രേസ്യ മൊറൈസ് പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


