കുലശേഖരം: വട്ടിയൂർക്കാവ് ഫെറോന കെ.എൽ.സി.എ-ക്ക് പുതിയ നേതൃത്വം. കുലശേഖരം സെന്റ്. ആന്റണീസ് പാരിഷ് ഹാളിൽ നടന്ന ജനറൽ ബോഡിയോഗത്തിൽ പുതിയ പ്രസിഡന്റായി ബോബനെയും, വൈസ് പ്രസിഡന്റായി തോമസ് ബാബുവിനെയും, സെക്രട്ടറിയായി സ്റ്റെല്ല മേരിയേയും തിരഞ്ഞെടുത്തു. പ്രസ്തുത യോഗത്തിൽ പുതിയതായി ചുമതലയേറ്റ ഫെറോന കോ-ഓർഡിനേറ്റർ ഫാ. ജോസ് ഫ്രാങ്ക്ളിന് സ്വീകരണം നൽകി. രൂപത ഭാരവാഹികളായ സുരേഷ് സേവ്യർ, വൈസ് പ്രസിഡന്റ് ഗ്രേഷിയസ്, ഫെറോന കൺവീനർ സുനിൽ കുമാർ, പ്രസിഡന്റ് ജോസഫ്, ആനിമേറ്റർ റീന ഷാജി എന്നിവർ സന്നിഹിതരായിരുന്നു.
