Contact
Submit Your News
Monday, August 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു

newseditor by newseditor
3 August 2026
in Forane
0
കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ “കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഫെറോനയിലെ എട്ട് ഇടവകകളിൽ നിന്നുള്ള വിദ്യാർത്ഥികളും മാതാപിതാക്കളുമടക്കം 40-ഓളം പേർ പങ്കെടുത്തു.

കുമാരി അമേയ എംഗൽസ് സ്വാഗതം ആശംസിച്ച സമ്മേളനം വട്ടിയൂർക്കാവ് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ ഫാ. രജീഷ് വി. രാജൻ ഉദ്ഘാടനം ചെയ്തു. വെള്ളയമ്പലം ഇടവകാംഗവും തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും അത്‌ലറ്റിക്സ് പരിശീലകനും കേരള പോലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റുമായ എം. ക്ലീറ്റസ് സെമിനാറിന് നേതൃത്വം നൽകി. കുട്ടികൾക്ക് അനുയോജ്യമായ കായിക ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ആവശ്യമായ പരിശീലനങ്ങൾ, കായികരംഗത്തെ വിദ്യാഭ്യാസ-കരിയർ സാധ്യതകൾ, സ്പോർട്സ് ക്വാട്ട, സ്കോളർഷിപ്പുകൾ, സർക്കാർ-സ്വകാര്യ തൊഴിൽ അവസരങ്ങൾ, ജില്ല, സംസ്ഥാനം, ദേശീയ, അന്തർദേശീയ തലങ്ങളിലേക്കുള്ള വളർച്ചയുടെ പാത എന്നിവയെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ചു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വ്യക്തിത്വ രൂപീകരണത്തിനും കായികരംഗത്തിന്റെ പ്രാധാന്യവും മാതാപിതാക്കളുടെ പിന്തുണയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.

തുടർന്ന് തിരുവനന്തപുരം അതിരൂപതയിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പൊതുവിജ്ഞാനവും ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള അവബോധവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന “കനവ് 2026” ക്വിസ് മത്സരത്തിന്റെ ഫെറോനാതല വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. അതിരൂപത “കനവ് 2026” ക്വിസ് മത്സരത്തിൽ കാറ്റഗറി II-ൽ ഒന്നാം സ്ഥാനം നേടിയ വട്ടിയൂർക്കാവ് ഇടവക ടീം അംഗങ്ങളായ അജോ എസ്. ജോൺ, ആൻ മരിയ എന്നിവരെയും, കാറ്റഗറി III-ൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്തു രാജപുരം ഇടവക ടീം അംഗങ്ങളായ സിമി ജി. ജെ., ലിനു മേരി എന്നിവരെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. സെമിനാറിന്റെ അവസാനം മാതാപിതാക്കളും വിദ്യാർത്ഥികളും ഉന്നയിച്ച ചോദ്യങ്ങൾക്ക് ശ്രീ. എം. ക്ലീറ്റസ് മറുപടി നൽകി. മാസ്റ്റർ അജോ എസ്. ജോൺ നന്ദി രേഖപ്പെടുത്തി.

Previous Post

ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല

No Result
View All Result

Recent Posts

  • കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു
  • ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല
  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
  • രജത ജൂബിലി നിറവിൽ മരിയൻ എഞ്ചിനീയറിംഗ് കോളേജ്; കേരള മുഖ്യമന്ത്രി ജൂബിലി മന്ദിരത്തിന്റെ തറക്കല്ലിട്ടു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു
  • ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല
  • പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ
  • വൃദ്ധ സദനങ്ങള്‍ ഇനിയില്ല; ‘സ്‌നേഹാലയം’ എന്ന് പേരു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.