തൃക്കണ്ണാപുരം: പാളയം ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ തൃക്കണ്ണാപുരം ഇടവകയിൽ വെച്ച് എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു. ഫെറോനാ കോഡിനേറ്റർ ഫാ. ജോൺ വിക്ടർ അധ്യക്ഷത വഹിച്ചു. ടെലികോം എൻജിനീയറും, സൈക്കോളജിസ്റ്റും, കരിയർ കൗൺസിലറുമായ പോൾസൺ ക്ലാസ് നയിച്ചു. കുട്ടികളുടെ വ്യക്തിത്വ വികാസവും മാനസികാരോഗ്യവവും ലക്ഷ്യമിട്ടായിരുന്നു ക്ലാസ്. ‘കനവ്’ ഫെറോനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് വിതരണംചെയ്തു.

